സുന്നി മജ്‌ലിസ് വാർഷികം; എസ് വൈ എസ് “സ്നേഹ സഞ്ചാരം” നാളെ സമാപിക്കും

മട്ടന്നൂർ: ഉളിയിൽ സുന്നി മജ്‌ലിസ് 33-ാം വാർഷിക പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ്.വൈ. എസ് മട്ടന്നൂർ സോൺ സ്നേഹ സഞ്ചാരം തുടങ്ങി. പാലോട്ടുപള്ളി മഖാം സിയാറത്തോടെ ആരംഭിച്ച സ്നേഹ സഞ്ചാരം മജ്‌ലിസ് ജനറൽ സെക്രട്ടറി ഉമർ ഹാജി മട്ടന്നൂർ എസ് വൈ എസ് മട്ടന്നൂർ സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമിക്ക് പതാക കൈമാറി. അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ് ഉദ്ഘാടന പ്രഭാഷണം നടത്തി. അബ്ദുൽ ജബ്ബാർ ഹാജി കളറോട്, ഷാജഹാൻ മിസ്ബാഹി,ശറഫുദ്ദീൻ അമാനി, നിസാർ സഅദി, ഇബ്രാഹിം മാസ്റ്റർ,
അബ്ദുൽ ലത്തീഫ് സഅദി,മുബശ്ശിർ സഅദി,അഡ്വ. റംഷാദ്, മുഈദ് അമാനി, ജുബൈർ നൂറാനി സംസാരിച്ചു.
ഉളിയിൽ,പഴശ്ശി പാലോട്ടുപള്ളി സർക്കിളിലെ യൂണിറ്റുകളിലൂടെ കടന്നുപോയ വാഹന ജാഥ പുന്നാട് ടൗണിൽ സമാപിച്ചു. സിദ്ദീഖ് മഹ്മൂദി വിളയിൽ സമാപന പ്രഭാഷണം നടത്തി.
അസൈനാർ ഹാജി കോളാരി, അബ്ദുല്ലത്തീഫ് നാലാങ്കേരി, മുഹമ്മദ് റഫീഖ് നിസാമി, ഷംസുദ്ദീൻ മുസ്‌ലിയാർ, കെ കെ റമളാൻ മൗലവി സംസാരിച്ചു.
എസ് വൈ എസ് ഇരിട്ടി സോൺ സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരം നാളെ ആരംഭിക്കും. രാവിലെ 9 മണിക്ക് കോടാപറമ്പ് മഖാം സിയാറത്തോടെ ആരംഭിക്കും. ബഷീർ അഹ്സനി പെരിങ്കരി നേതൃത്വം നൽകും.
മുഹമ്മദലി മുസ്ലിയാർ നുച്ചിയാട്
പതാക കൈമാറും. ഷാജഹാൻ മിസ്ബാഹി ഉദ്ഘാടന പ്രഭാഷണം നടത്തും. അബ്ദുൽ ഖാദർ ഹാജി വള്ളിത്തോട്,ഷാഫി ലത്വീഫി നുച്ചിയാട്,ഹുസൈൻ ഹാജി പാറക്കണ്ടം സംസാരിക്കും. ഉള്ളിയിൽ ടൗണിൽ സമാപിക്കും. ആർ പി ഹുസൈൻ മാസ്റ്റർ പ്രഭാഷണം നടത്തും. ശറഫുദ്ദീൻ അമാനി, സാജിദ് മാസ്റ്റർ ആറളം, അബ്ദുസലീം അമാനി,
അബ്ദുല്ലത്തീഫ് സഅദി മണ്ണൂർ തുടങ്ങിയവർ
സംസാരിക്കും.