Uncategorized
അന്ത്യ ചുംബനം നല്കാന് വാപ്പയും ഉമ്മയുമില്ല; ഏകനായി അഫ്സാന്റെ മടക്കം

ഉമ്മ അതിക്രൂരമായി ആക്രമിക്കപ്പെട്ട് ജീവനുവേണ്ടി മല്ലടിച്ച് ആശുപത്രിക്കിടക്കയില്‍, നാട്ടില്‍ വരാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍ വിദേശ നാട്ടില്‍ ഉപ്പ. പ്രിയപ്പെട്ടവര്‍ക്ക് അവസാനമായൊന്ന് കാണാന്‍ പോലും സാധിക്കാതെയായിരുന്നു അഫ്സാന്റെ മടക്കം. എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന സഹോദരന് ഇഷ്ട ഭക്ഷണം വാങ്ങി നല്കുമ്പോള് ആ 13കാരന് ഒരിക്കലും കരുതിക്കാണില്ല, സ്വന്തം ചോര തന്നെ തന്റെ ജീവനെടുക്കുമെന്ന്. എന്തിനായിരുന്നു തന്നോടീ ക്രൂരതയെന്ന് ഒരുപക്ഷേ ജീവന് പൊലിയുമ്പോഴും ആ കുഞ്ഞിന് മനസിലായിക്കാണില്ല. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അഫ്സാനെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പേരുമലയൊന്നാകെ ഒഴുകിയെത്തി.