Uncategorized
ഇരിട്ടിയിലെ ആറളം വന്യജീവി കാര്യാലയത്തിലേക്ക് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ ആറളം വന്യജീവി കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആറളം ഫാമിലടക്കം തുടരുന്ന വന്യജീവി ആക്രമണങ്ങൾക്ക് എതിരെ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടും വനം വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുമായിരുന്നു സമരം. ഷാജി തെക്കേമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ജയദേവ് ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു.പി. വി. ജോസഫ്, പി. കെ. ഷാജി, തോമസ് ചെക്കാംകുന്നേൽ, പി.കെ.റെമീസ് , പി.ജി. കുഞ്ഞപ്പൻ, സിബി തുരുത്തിപ്പള്ളി, പി.കെ. കുര്യൻ, പി.കെ. ഡൊമിനിക്ക് മാത്യു തുടങ്ങിയവർ സംസാരിച്ചു.