Uncategorized
എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്;പ്രഖ്യാപനം രണ്ടു ദിവസത്തിനകം

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്. 14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിനാണ്. പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം ഇന്നുണ്ടാകില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരിക്കും പ്രഖ്യാപനം നടത്തുക.
പ്രധാന നേതാക്കളെ കണ്ടുവെന്നും അവര്‍ക്കുള്ളത് പറയാനുള്ളത് കേട്ടുവെന്നും ജിതേന്ദ്ര അവാദ് പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം പിന്നീടായിരിക്കുമെന്നും കേരള ഘടകത്തിന്റെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.