Uncategorized

അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ദില്ലി നിയമസഭയിൽ അവതരിപ്പിക്കും

ദില്ലി: അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ദില്ലി നിയമസഭയിൽ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതികളുടെ വിവരങ്ങൾ അടങ്ങിയ 14 സിഎജി റിപ്പോർട്ടുകളാണ് സഭയിൽ വയ്ക്കുക.

സി എ ജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയിൽ ലെഫ്റ്റനന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുക. എന്നാൽ സിഎജി റിപ്പോർട്ടുകൾ ആം ആദ്മി സർക്കാരിന്റെ സമയത്ത് തന്നെ സ്പീക്കർക്ക് അയച്ചിരുന്നുവെന്ന് മുൻ ദില്ലി മുഖ്യമന്ത്രി അതിഷി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button