പെൺ മക്കളുമൊത്ത് പുഴയിൽ കുളിക്കാൻ ചെന്നപ്പോഴാണ് വിനു ലഹരി സംഘത്തെ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് വിനുവിനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചത്. സംഘത്തിൽ പതിനഞ്ചു പേരുണ്ടായിരുന്നു. വിനുവിന്റെ മകളുടേയും സഹോദര പുത്രിയുടേയും മാല പൊട്ടിച്ചതായും പരാതി ഉയരുന്നുണ്ട്. അതേസമയം, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മണലി പുഴയുടെ തീരത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.
- Home
- Uncategorized
- പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തു’; തൃശൂരിൽ പുലക്കാട്ടുക്കര സ്വദേശിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു
previous post