കബനിഗിരി സെന്റ്.മേരിസ് എ.യു.പി സ്കൂളിൽ നാല്പത്തൊമ്പതാം വാർഷികവും,യാത്രയയപ്പും,സുവർണ്ണ ജൂബിലി വർഷ പ്രഖ്യാപനവും നടന്നു

കബനിഗിരി: കബനിഗിരി സെന്റ്.മേരിസ് എ.യു.പി സ്കൂളിൻറെ നാല്പത്തൊമ്പതാം വാർഷികവും
സർവീസിൽ നിന്ന് വിരമിക്കുന്ന അബ്ദുൽ അസീസ് സാറിൻറെ യാത്രയയപ്പും,സുവർണ്ണ ജൂബിലി വർഷ പ്രഖ്യാപനവും നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാദർ ജോണി കല്ലുപുര അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിതോപ്പിൽ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചിറയിൽ, വാർഡ് മെമ്പർമാരായ അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ, ഹെഡ് മിസ്ട്രസ് ജയ്മോള്‍ തോമസ് ,പിടിഎ പ്രസിഡണ്ട് അനിൽ കെവി , എംപിടി യെ പ്രസിഡൻറ് സ്റ്റെഫി ലിജു, കൺവീനർ ജോയി തോമസ് സി ,ഇവാന ലിജു എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അണിയിച്ചൊരുക്കിയ കലാസന്ധ്യയും നടത്തപ്പെട്ടു.