Uncategorized
ഉറക്കത്തിനിടയിൽ മൂക്കിൽ നിന്ന് രക്തം വന്ന് ഒരുമാസം പ്രായമായ കുട്ടി മരിച്ചു
പഴയങ്ങാടി: ഉറക്കത്തിനിടയിൽ മൂക്കിൽ നിന്ന് രക്തം വന്ന് ആസ്പത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുട്ടി മരിച്ചു. മുട്ടം മാവിൻകീഴിൽ ഹൗസിലെ എം ജുനൈദിന്റെയും കെ.വി ആദിലയുടെയും കുഞ്ഞാണ് മരിച്ച ദുവ ഇസിലെൻ. ഇന്ന് പുലർച്ചെ 4.30ന് മാട്ടൂൽ സൗത്ത് ബിരിയാണി റോഡിലെ ഉമ്മയുടെ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്ന് അബോധാവസ്ഥയിൽ കണ്ട് മാട്ടൂൽ സി.എച്ച്.സിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പഴയങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




