Uncategorized

പരീക്ഷക്ക് വെറും 20 മിനിറ്റ്, റോഡിൽ ട്രാഫിക് ജാം, ഒടുവിൽ സമർഥിന്റെ ധീരത; സാഹസികമായി പറന്നെത്തി വിദ്യാർഥി

മുംബൈ: കനത്ത ​ഗതാ​ഗതക്കുരുക്ക് മറികടന്ന് പരീക്ഷാ കേന്ദ്രത്തിലെത്താൻ വേറിട്ട മാർ​ഗം തെരഞ്ഞെടുത്ത് വിദ്യാർഥി. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ വിദ്യാർത്ഥിയാണ് പരീക്ഷാ കേന്ദ്രത്തിലേക്ക് പാരാഗ്ലൈഡിംഗ് നടത്തി പറന്നിറങ്ങിയത്. പസാരണി ഗ്രാമത്തിൽ നിന്നുള്ള സമർഥ് മഹാംഗഡെ എന്ന വിദ്യാർഥിയാണ് ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട് പരീക്ഷ മുടങ്ങുമെന്നായപ്പോൾ പാരാഗ്ലൈഡിംഗിലൂടെ കേന്ദ്രത്തിലെത്തിയത്. കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത്.

പരീക്ഷാ ദിവസം സമർഥ് പഞ്ചഗണിയിലായിരുന്നു. പരീക്ഷയ്ക്ക് 15-20 മിനിറ്റ് മാത്രം ശേഷിക്കെ, കൃത്യസമയത്ത് സെന്ററിൽ എത്താനാകില്ലെന്ന് മനസ്സിലായപ്പോൾ പാരാഗ്ലൈഡിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്തെ കനത്ത ഗതാഗതക്കുരുക്കാണ് പാരാ​ഗ്ലൈഡിങ് തെരഞ്ഞെടുക്കാൻ കാരണം. പഞ്ചഗണിയിലെ ജിപി അഡ്വഞ്ചേഴ്സിലെ സാഹസിക കായിക വിദഗ്ധനായ ഗോവിന്ദ് യെവാലെയാണ് സൗകര്യം ഒരുക്കിയത്. പരിചയസമ്പന്നരായ പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിൽ സമർഥ് തന്റെ പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷിതമായി എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button