Uncategorized
കബനിഗിരി സെന്റ്.മേരിസ് എ.യു.പി സ്കൂളിന്റെ നാല്പത്തൊമ്പതാം വാർഷികവും യാത്രയയപ്പും ഇന്ന് നടക്കും

കബനിഗിരി: കബനിഗിരി സെന്റ്.മേരിസ് എ.യു.പി സ്കൂളിന്റെ നാല്പത്തൊമ്പതാം വാർഷികവും,സർവീസിൽ നിന്ന് വിരമിക്കുന്ന അബ്ദുൽ അസീസ് സാറിൻറെ യാത്രയയപ്പും ഇന്ന് വൈകുന്നേരം ആറുമണിക്ക്
നടക്കും. സ്കൂൾ മാനേജർ റവ.ഫാദർ ജോണി കല്ലുപുര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ വിജയൻ ഭദ്രദീപം കൊളുത്തും. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിതോപ്പിൽ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചിറയിൽ വാർഡ് മെമ്പർമാരായ അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ തുടങ്ങിയ സാമൂഹിക നേതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.