Uncategorized

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

സലാല: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. തിരുവനന്തപുരം മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) ആണ് സലാലയിൽ മരിച്ചത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സനായിയ്യയിലെ താമസ സ്ഥലത്ത് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: കൗസല്യ അജിത. മക്കൾ: ശ്രീക്കുട്ടൻ, കുഞ്ഞുണ്ണി. നേരത്തെ ഇബ്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ച് നാളുകൾക്ക് മുമ്പാണ് സലാലയിൽ എത്തിയത്. കഴിഞ്ഞ എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button