Uncategorized

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അഞ്ച് സീനിയർ വിദ്യാർത്ഥികളെ പ്രതി ചേർത്തു

പാനൂർ: കൊളവല്ലൂർ പാറാട് പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്ത്‌ത്‌ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പ്രതി ചേർത്തു. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് എതിരെയാണ് കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

പ്രതിചേർത്ത മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയായെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി. മർദ്ദനം തടയാൻ ശ്രമിച്ചതോടെഅടിച്ചു വീഴ്ത്തുകയുംഇടതു കൈ ചവിട്ടി ഓടിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാർത്ഥി തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. റാഗിങ്ങിന് നേതൃത്വം നൽകിയ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button