Uncategorized
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കണ്ണൂരിൽ 3കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂരിൽ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ഷാൻ, അഖിൽ,ഷാരോൺ എന്നിവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസെടുത്തത്. സ്വകാര്യ കോളേജിലെ പ്രിൻസിപ്പലിന്റെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.