Uncategorized
പരാതി നൽകിയതിലുള്ള വൈരാഗ്യം; കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു. ഏരൂർ മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്. പ്രതികളായ അയിരനല്ലൂർ സ്വദേശികളായ സുനിൽ, അനീഷ്, എന്നിവരേയും ഇവർക്കൊപ്പം പ്രായപൂർത്തിയാവാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി സുനിലിനെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.