Uncategorized

238 കോടി രൂപയുടെ ശുചിത്വ-സുരക്ഷാ സംവിധാനങ്ങൾ; പ്രയാഗ്‌രാജിൽ മഹാംകുംഭമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

പ്രയാഗ്‌രാജ്: മഹാകുഭമേളയ്ക്കായി പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. കുംഭമേളയ്ക്കായി കോടികൾ ചെലവിട്ട് വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ നടക്കുന്നത്. നാളെ പ്രയാഗ് രാജിൽ എത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാകും ഇത്തവണത്തെ കുംഭമേളയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 238 കോടിയിലധികം രൂപ ചെലവിൽ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും.

ശുചിത്വവും സുരക്ഷയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അത്യാധുനിക ഉപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി എത്തിക്കുന്നുണ്ട്. 50 കോടിയുടെ ശുചിത്വ ഉപകരണങ്ങൾ മുഖ്യമന്ത്രി നാളെ അനാച്ഛാദനം ചെയ്യും 173 കോടി രൂപയുടെ ഫയർ, വാട്ടർ, ട്രാഫിക്, റേഡിയോ ഉപകരണങ്ങൾ എന്നിവയും പുറത്തിറക്കുന്നുണ്ട്. ഇതോടൊപ്പം ഏകദേശം 14 കോടി രൂപ ചെലവ് വരുന്ന മറ്റ് പദ്ധതികൾക്കും നാളെ തുടക്കമാകും. അതുപോലെ മുനിസിപ്പൽ കോർപ്പറേഷനിൽ പുതുതായി നിർമ്മിച്ച കൺട്രോൾ റൂം നാളെ മുതൽ പ്രവര്‍ത്തനക്ഷമമാകും.

ശചീകരണ തൊഴിലാളികൾക്കും സന്നദ്ധപ്രവർത്തകര്‍ക്കും യൂണിഫോം, ലൈഫ് ജാക്കറ്റ് എന്നിവ നൽകും. യൂണിഫോം കിറ്റുകളും തൊഴിലാളികൾക്ക് ഇൻഷുറൻസ് സർട്ടിഫിക്കറ്റും നാളെ മുഖ്യമന്ത്രി വിതരണം ചെയ്യുന്നുണ്ട്. സ്വച്ഛ് കുംഭ് ഫണ്ടിന് കീഴിലുള്ള 10,000 തൊഴിലാളികളും 3,000 ബോട്ടുകാരും മറ്റുള്ളവരും ഉൾപ്പെടെ 15,000-ത്തിലധികം ജീവനക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള അഞ്ചിലധികം പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

കുംഭമേളയിൽ ശുചിത്വം ഉറപ്പാക്കാനും പ്രയാഗ്രാജ് ശുദ്ധമായും സുരക്ഷിതമായും നിലനിര്‍ത്തുന്നുവെന്ന സന്ദേശം ഉയര്‍ത്തി മുഖ്യമന്ത്രി യോഗിയും മറ്റ് വിശിഷ്ട വ്യക്തികളും നാളെ പ്രതിജ്ഞയെടുക്കും. എല്ലാ ഭക്തർക്കും സന്ദർശകർക്കും ശുചിത്വവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കുമെന്നും പ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി,സംഗമം നോസിലെ ഇവൻ്റ് സൈറ്റ് ഒരുക്കങ്ങളും യോഗി വിലയിരുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button