24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓണത്തിന് കൂടുതല്‍ വിനോദയാത്രകളുമായി കെ എസ് ആര്‍ ടി സി
Uncategorized

ഓണത്തിന് കൂടുതല്‍ വിനോദയാത്രകളുമായി കെ എസ് ആര്‍ ടി സി

ഓണത്തോടനുബന്ധിച്ച് കണ്ണൂരില്‍ നിന്നും കൂടുതല്‍ വിനോദയാത്രാ പാക്കേജുമായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.
വാഗമണ്‍-മൂന്നാര്‍: ആഗസ്റ്റ് 25, 30 തീയ്യതികളില്‍ വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം വാഗമണിലെത്തും. തുടര്‍ന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയും ബസില്‍ സൈറ്റ് സീയിങ്ങും നടത്തും. വൈകീട്ട് ആറ് മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി ക്യാമ്പ് ഫയര്‍. രണ്ടാം ദിവസം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട് ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും
മൂന്നാര്‍: ആഗസ്റ്റ് 25, 30 തീയ്യതികളില്‍ വൈകിട്ട് ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടും. ഇരവികുളം നാഷണല്‍ പാര്‍ക്ക്, എക്കോ പോയിന്റ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്ളവര്‍ ഗാര്‍ഡന്‍, ഷൂട്ടിംഗ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദര്‍ശിച്ച് അന്ന് രാത്രി മൂന്നാറിലെ ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, പൊന്മുടി ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
ഗവി: ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപ്പില്‍ കമ്പം ഭാഗത്തേക്ക് പോകും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെന്‍സ്റ്റോക്ക് പൈപ്പ് ലൈന്‍, വ്യൂ പോയിന്റുകള്‍ എന്നിവ സന്ദര്‍ശിച്ച് വൈകിട്ട് ബസില്‍ രാമക്കല്‍മേട് സന്ദര്‍ശിച്ച് കുമളിയിലെ ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം ഗവിയില്‍ ഭക്ഷണവും ബോട്ടിങ്ങും ഉള്‍പ്പെടെയാണ് പാക്കേജ്. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
റാണിപുരം-ബേക്കല്‍ കോട്ട-ബീച്ച്: ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് ആന്റ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
പൈതല്‍മല-പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം: ജില്ലയിലെ പ്രശസ്തമായ മൂന്നു ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജ് രാവിലെ 6.30നാണ് തുടങ്ങുക. രാത്രി ഒമ്പതിന് തിരിച്ചെത്തും.
വയനാട്: തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിന്‍ ട്രീ എന്നീ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുന്ന പാക്കേജ് രാവിലെ ആറ് മണിക്ക് തുടങ്ങി രാത്രി 10.30ന് അവസാനിക്കും. ഫോണ്‍: 8089463675, 9496131288.

Related posts

പണം മോഷ്ടിച്ചുവെന്ന് സംശയം; കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി

Aswathi Kottiyoor

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് പരിഗണനയിൽ: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

10 കോടി വിനോദ സഞ്ചാരികളെത്തി; ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox