Uncategorized

പ്രിയങ്കാ ഗാന്ധി ചെറുവയല്‍ രാമന്റെ വീട്ടിലെത്തി; കുടുംബത്തെ അനുശോചനം അറിയിച്ചു

വയനാട്: പ്രിയങ്ക ഗാന്ധി എംപി അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. വയനാട് കമ്മനയിലെ ചെറുവയല്‍ രാമന്റെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്. രാമേട്ടന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു എന്ന് എംപി പറഞ്ഞു.ഇന്നലെ രാത്രിയോടെയാണ് പ്രിയങ്ക ഗാന്ധി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മണ്ഡലത്തില്‍ എത്തിയത്. ആദ്യത്തെ കാര്യ പരിപാടിയായി അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. അനുശോചനം അറിയിച്ചു. അരമണിക്കൂറോളം സമയം ചെറുവയല്‍ രാമന്റെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചു.

കഴിഞ്ഞമാസം 14 നാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചത്. വിയോഗത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളെ വിളിച്ച് ഫോണിലൂടെ ദുഃഖം അറിയിക്കുകയും ചെയ്തിരുന്നു. തിരക്കുകള്‍ മൂലം എംപി സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button