Uncategorized

അയാൾ ജയിലിൽ കിടന്നിട്ടില്ല, ആശുപത്രിയിൽ കിടന്നതിൽ ഗൂഡലോചനയുണ്ടോയെന്ന് പരിശോധിക്കണം, ടോമിൻ തച്ചങ്കരിയെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ ജാമ്യത്തിൽ മുൻ ഡിജിപി ടോമിൻ.ജെ.തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെക്കുറിച്ച് അറിയാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. ശ്വാസംമുട്ടൽ ഉള്ളയാൾ ദുബായിൽ പോയിട്ട് എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു. ഇത് കോടതിയല്ല, ഇന്ത്യയിലെ സാധാരണ പൗരൻ ഉന്നയിക്കുന്ന ചോദ്യമാണെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടിയത്. ഹർജി പിൻവലിച്ചാലും ഞാൻ നിങ്ങളെ വെറുതെ വിടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വർഷം തടവും പിഴയുമാണ് വിധിച്ചത്. ഹൈക്കോടതി ശിക്ഷ താൽക്കാലികമായ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button