Uncategorized

ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; പാർട്ടിയിൽ മദ്യവും നൽകി

എറണാകുളം: ആലുവയിലെ റിസോർട്ടിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ്‌ എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പങ്കെടുത്തെന്നാണ് വിവരം.

ഹാലോവീൻ പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നതായി വ്യക്തമായി. മറ്റു ലഹരികൾ ഉപയോഗിച്ചോ എന്നതിലും അന്വേഷണം ഉണ്ടാകും. പാർട്ടിയെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിഥികളായി പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button