Uncategorized
ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി, നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ; മുതിര്‍ന്നവര്‍ക്കും കരുതല്‍

തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ പദ്ധതി പ്രകാരം നഗരങ്ങളിൽ ഒരു ലക്ഷം വീടുകളാണ് സജ്ജമാക്കും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കും. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതുപോലെ തന്നെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.