Uncategorized

യുഎസ് എയിഡ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ട്രംപ്; 300 പേരെ മാത്രം നിലനിര്‍ത്തും; ദരിദ്ര രാജ്യങ്ങള്‍ക്കുള്ള സഹായം നിര്‍ത്തിവയ്ക്കും

യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (US AID) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 9700ല്‍പരം ജീവനക്കാരെ പിരിച്ചുവിട്ട് അവരുടെ സ്ഥാനത്ത് വെറും 300 ജീവനക്കാരെ മാത്രം നിലനിര്‍ത്താനാണ് ട്രംപിന്റെ പദ്ധതിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതി ദുരന്തങ്ങളേയും കടുത്ത പട്ടിണിയേയും കടുത്ത ജനാധിപത്യ ധ്വംസനങ്ങളേയും നേരിടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സിയാണ് യുഎസ് എയ്ഡ്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പാതിയും നിര്‍ത്തുന്നത് ആഗോളതലത്തില്‍ തന്നെ ഒരു മാനവിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകം ആശങ്കപ്പെടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button