Uncategorized

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; പൊട്ടിയത് സ്റ്റീല്‍ ബോംബ് ആണെന്ന് നിഗമനം, അന്വേഷണം തുടർന്ന് പൊലീസ്

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം തുടരുന്നു. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് സ്റ്റീൽ ബോംബ് രണ്ട് ദിവസം മുമ്പ് രാത്രി പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട പ്രദേശവാസികൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ബോംബ് പൊട്ടിയതിന്‍റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം ഉണ്ടായ രണ്ടിടത്തും സിസിടിവി ക്യാമറകളില്ല. കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപ സ്ഥലങ്ങളിലും കനത്ത പൊലീസ് പട്രോളിംഗ് ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button