21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ലിവ് ഇൻ റിലേഷൻ: പങ്കാളിയായ യുവതി മാതാപിതാക്കൾക്കൊപ്പം പോയി, സുമയ്യയുടെ കേസ് അവസാനിപ്പിച്ചു
Uncategorized

ലിവ് ഇൻ റിലേഷൻ: പങ്കാളിയായ യുവതി മാതാപിതാക്കൾക്കൊപ്പം പോയി, സുമയ്യയുടെ കേസ് അവസാനിപ്പിച്ചു

കൊച്ചി∙ തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. കോടതിയിൽ ഹാജരായ യുവതി ബന്ധം തുടരാൻ താൽപര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണു താൽപര്യം എന്നും അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായ പൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ ത്തുടർന്ന് ജനുവരി 27നു വീടുവിട്ടു.

എന്നാൽ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതിനെത്തുടർന്ന് ഇവർ എറണാകുളത്തേക്കു താമസം മാറ്റി. എന്നാൽ മേയ് 30നു യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നാണു സുമയ്യ നൽകിയ പരാതി.

Related posts

വിദ്യാര്‍ഥികള്‍ക്ക് എംവിഡി മുന്നറിയിപ്പ്

Aswathi Kottiyoor

ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം അർജുന്റേത് തന്നെ; നാട്ടിലേക്ക് എത്തിക്കാനുളള നടപടി തുടരും

Aswathi Kottiyoor

അവ​ഗണിക്കരുത് ഡെങ്കിപ്പനി ലക്ഷണങ്ങൾ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Aswathi Kottiyoor
WordPress Image Lightbox