‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടം; സംഘാടക സമിതി രൂപീകരിച്ചു

പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന “ഇനി ഞനൊഴുകട്ടെ” മൂന്നാം ഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി പേരാവൂർ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
ഡിജിറ്റൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. സ്ഥിര സമിതി അധ്യക്ഷരായ റീന മനോഹരൻ, എം ഷൈലജ, പഞ്ചായത്ത് അംഗം രഞ്ജുഷ, ബേബി സോജ, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി പി എസ് സിനി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജാഫർ സാദിഖ് അഹമ്മദ്, ദിവ്യ രാഘവൻ, തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 9 തിന് രാവിലെ പഞ്ചായത്തിലെ മുഴുവൻ തോടുകളും ജനകീയ നേതൃത്വത്തിൽ ശുചീകരിക്കാനും ലഭ്യമാകുന്ന പാഴ് വസ്തുക്കൾ തരം തിരിച്ചു ക്ലീൻകേരള കമ്പനിക്ക് നൽകുവാനും തീരുമാനിച്ചു.