Uncategorized

നെടുമ്പാശ്ശേരി വാഹനാപകടം: വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിടയാക്കിയ വാഹനാപകടത്തിൽ വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്ന് നാട്ടിലെത്തിച്ചതായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്നും, കർശന പരിശോധനകൾക്കിടയിലും ഇയാൾ എങ്ങനെയാണ് വിദേശത്തേക്ക് കടന്നതെന്നും വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായിട്ടുണ്ടെന്നും എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, അപകടത്തിന് തൊട്ടുമുൻപ് പ്രതി മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബാറുകൾക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടുണ്ടെന്നും, വിശദീകരണം തേടിയ ശേഷം കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികളുടെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ഇന്നലെ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. പ്രഥമ ദൃഷ്ട്യ പ്രതികൾക്ക് എതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുത് എന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും രണ്ടും മൂന്നും നാലും പ്രതികൾ സുഹൈൽ മദ്യപിച്ചിരുന്നു എന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button