Uncategorized

തിരുവനന്തപുരത്ത് കെ.ടി.ഡി.സിയുടെ രാമശ്ശേരി ഇഡ്ഡലി മേള ഒക്ടോബർ 21 വരെ

കെ.ടി.ഡി.സി (കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ) രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റെസ്റ്റോറന്റിലാണ് പരിപാടി നടക്കുന്നത്.

2026 ഒക്ടോബർ 16 മുതൽ 21 വരെ വൈകീട്ട് മൂന്ന് മണി മുതൽ പത്ത് വരെയാണ് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ. ഒക്ടോബർ 16-ന് ഉച്ചയ്ക്ക് 12-ന് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും.

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലെ രാമശ്ശേരി ഗ്രാമത്തിലെ പരമ്പരാഗതമായ വിഭവമാണ് രാമശ്ശേരി ഇഡ്ഡലി.രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവലിൽ രാമശ്ശേരി ഇഡ്ഡലിക്ക് പുറമെ ചോക്കലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ചക്കരപ്പൊങ്കൽ, നെയ് കേസരി എന്നിവയും ഉണ്ടാകും. രാമശ്ശേരി കോംബോ പാഴ്സലിന് 600 രൂപയാണ്. ബുക്കിങ്ങിനും വിവരങ്ങൾക്കും – 9400008770

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button