കണിച്ചാർ പഞ്ചായത്ത് ‘ ബീക്കൺ ടൗൺ ‘ പ്രഖ്യാപനം നടത്തി

കണിച്ചാർ : ജില്ലാ പഞ്ചായത്തിന്റെ ബീക്കൺ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്തിൽ കണിച്ചാർ ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു.
കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരനാണ് പ്രഖ്യാപനം നടത്തിയത്.
കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.ത്രേസ്യ പോൾ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റൻറ് സെക്രട്ടറി ഷൈജു പി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ
ലാലി ജോസ് സിന്ധു ചിറ്റേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പ്രജിത്ത് പൊനോൻ, സിപിഐ കണിച്ചാർ കമ്മിറ്റി പ്രസിഡണ്ട് ജോഷി തോമസ്, വാർഡ് മെമ്പർ ജിബിൻ ജയ്സൺ തുടങ്ങിയവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗ്രന്ഥശാല, ക്ലബ്ബ്, ഓട്ടോ തൊഴിലാളി യൂണിയൻ,മത സമുദായ പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




