അപൂർവ്വങ്ങളിൽ അപൂർവ്വം: രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, നിരീക്ഷിച്ച് ഡോക്ടർമാർ

ഭുവനേശ്വര്: ഒഡീഷയിലെ കാണ്ഡമാല് ജില്ലയില് രണ്ട് തലകളും ഒറ്റ ഉടലോടെയുമുള്ള കുഞ്ഞിന് ജന്മം നല്കി അമ്മ. ഒക്ടോബര് 10 ശനിയാഴ്ച സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്കിയത്. ഉടന് തന്നെ ബെര്ഹാംപൂരിലെ എംകെസിജി മെഡിക്കല് കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില് (എസ്എന്സിയു) പ്രവേശിപ്പിച്ചു.
ഒരു ശരീരത്തില് തന്നെ രണ്ട് തലകളുമായി ജനിക്കുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രപരമായി ഡൈസ്ഫാലിസ് പാരപാഗസ് എന്ന് വിളിക്കുന്നു. ഗര്ഭാവസ്ഥയുടെ 32-ാം ആഴ്ചയിലാണ് കുഞ്ഞ് ജനിച്ചത്. ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്. ആണ്കുഞ്ഞാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള് ഇതുവരെ അധികൃതര് വെളിപ്പെടുത്തിയിട്ടില്ല.
കുഞ്ഞ് നിലവില് ആശുപത്രിയിലെ എസ്എന്സിയുവില് മെഡിക്കല് നിരീക്ഷണത്തിലാണ്. ഓരോ 3,00,000 ജനനങ്ങളിലും ഒന്നില് മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. ആരോഗ്യനില നിർണായകമായതിനാൽ അടുത്ത ദിവസങ്ങളിലെ പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ സംബന്ധിച്ച് ഡോക്ടർമാർ തീരുമാനമെടുക്കൂ.




