Uncategorized

എല്ലാ സീറ്റിലും തോറ്റ് ആം ആദ്‌മി പാർട്ടി, നില മെച്ചപ്പെടുത്തി കോൺഗ്രസ്; വൻ ഭൂരിപക്ഷത്തോടെ ബിജെപി ഗാന്ധിനഗർ കോർപറേഷനിൽ ഭരണം നേടി

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തി. ആകെ 44 സീറ്റുകളിൽ 38 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രതിപക്ഷമായ കോൺഗ്രസ് 5 സീറ്റുകളിൽ ജയിച്ചപ്പോൾ, ഒരു സീറ്റിൽ സ്വതന്ത്ര വനിതാ സ്ഥാനാർഥി വിജയം കണ്ടു. മത്സരിച്ച 32 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം എഎപിക്ക് ഇവിടെ ഒരു സീറ്റിൽ ജയിക്കാൻ കഴിഞ്ഞിരുന്നു.

ചൊവ്വാഴ്ചയാണ് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. തുടർഭരണം നേടിയെങ്കിലും ബിജെപിക്ക് മുൻ വർഷത്തേക്കാൾ മൂന്ന് സീറ്റ് കുറഞ്ഞു. കഴിഞ്ഞ തവണ ഒരു സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ് ഇത്തവണ അഞ്ച് സീറ്റിൽ ജയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഗാന്ധിനഗർ. അതിനാൽ തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാർട്ടികൾ നോക്കിക്കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button