Uncategorized

ഇടുക്കി മെഡിക്കൽ കോളേജിൽ ​ഗുരുതര അനാസ്ഥ; ആൺകുട്ടികളുടെ ഹോസ്റ്റലിലെ മലിനജല ടാങ്കുകൾ നിറഞ്ഞൊഴുകുന്നു

ഇടുക്കി മെഡിക്കൽ കോളേജിൽ ​ഗുരുത ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അനാസ്ഥ. മെ‍ഡിക്കൽ കോളേജിലെ മലിനജല ടാങ്കുകൾ നിറഞ്ഞൊഴുകുകയാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിലെ മലിനജല ടാങ്കുകളാണ് നിറഞ്ഞൊഴുകുന്നത്. ദുർഗന്ധവും കൊതുക് ശല്യവും കാരണം ഹോസ്റ്റലിൽ കഴിയാനാകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

മലിനജലം ഒഴുകുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും പെരിയാറിലേക്കുമാണ്. ലോകത്ത് തന്നെ മുന്നിൽ നിൽക്കുന്നതായിരുന്നു കേരളത്തിലെ ആരോ​ഗ്യ മേഖലയുടെ വിദ്യാഭ്യാസ മേഖലയും എല്ലാം. എന്നാൽ യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആരോ​ഗ്യ രം​ഗം വെൻ്റിലേറ്ററിലാണ്.

ഇന്ന് കോഴിക്കോട് മെഡിക്കൽ കേളേജിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നാൽപ്പത്തി മൂന്നുകാരി മരണപ്പെട്ടിരുന്നു. മെഡിക്കൽ കേളേജുകളിൽ വിദ്യാർഥികൾക്ക് വേണ്ടുന്ന സൗകര്യങ്ങളൊന്നും തന്നെയില്ലെന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ് ഇതിലൂടെ. കുറച്ചു നാളുകൾ മുമ്പാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പാലക്കാട് മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ വിദ്യാർഥികൾ വലിയ പ്രക്ഷോഭവുമായി രം​ഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button