Uncategorized

കളമശേരി കൂട്ടബലാത്സംഗം: രണ്ടു പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ, മൊബൈല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ മറ്റു രണ്ടു പ്രതികളെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. രണ്ടാം പ്രതി ശരണ്യ, നാലാം പ്രതി സഞ്ജു സഞ്ജയ് എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലിസ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. ഒന്നാം പ്രതി ശ്രീരാജിന്‍റെ മൊബൈല്‍ പൊലിസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഒക്ടോബര്‍ രണ്ടിനാണ് വിവാഹിതയായ യുവതിയെ പ്രതികള്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിപ്പിച്ച് ലഹരി നല്‍കി ബലാത്സംഗത്തിനിരയാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വായിലൂടെ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും വെള്ളത്തില്‍ കലക്കി കുടിപ്പിക്കുകയുമായിരുന്നു.

യുവതി ഇപ്പോഴും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ വിശദമായ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ പറഞ്ഞ മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണവും പൊലിസ് നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button