Uncategorized

66 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു! ജപ്പാനിൽ സൈബർ സുരക്ഷാ മുന്നറിയിപ്പ്

ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനു പിന്നാലെ രാജ്യവ്യാപകമായി സൈബർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ. പ്രമുഖ കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ ലോസൺ, ദൈവ സെക്യൂരിറ്റീസ്, പഴയ സാധനങ്ങൾ വിൽക്കുന്ന ബുക്ക്ഓഫ് തുടങ്ങിയ സ്ഥാപനങ്ങൾ വിവരചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർ പങ്കിടൽ സേവനമായ ടൈംസ് കാറിനെതിരായ ആക്രമണത്തിൽ ഏകദേശം 66 ലക്ഷം ഉപഭോക്തൃ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തായെന്നാണ് റിപ്പോർട്ട്.

സൈബർ ആക്രമണങ്ങൾ വർധിക്കുന്നു
സൈബർ ആക്രമണങ്ങൾ കൂടുതൽ സങ്കീർണവും ശക്തവുമാകുന്ന സാഹചര്യത്തിൽ കമ്പനികളും വ്യക്തികളും സുരക്ഷാ നടപടികൾ ഗൗരവമായി കാണണമെന്ന് ജപ്പാൻ സർക്കാർ ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ എണ്ണത്തിലും രീതികളിലെ സങ്കീർണതയിലും വർധനയുണ്ടാകുന്നതായും ഇത് ജനങ്ങളുടെ ജീവിതത്തെയും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നതായും ഡിജിറ്റൽ പരിവർത്തന മന്ത്രി തോഷിഹിറോ ഫുരുകാവ പറഞ്ഞു. സൈബർ ആക്രമണങ്ങളെ നേരിടാൻ ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനൊപ്പം അടിസ്ഥാന സുരക്ഷാ നടപടികൾ ശക്തമാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർദേശങ്ങൾ കൈമാറുന്നതിനായി ദേശീയ സൈബർ സുരക്ഷാ ഓഫീസ് സർക്കാർ മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഈ വർഷം 500ലേറെ സൈബർ ആക്രമണങ്ങൾ
യോമിയുരി പത്രവും ടോക്കിയോ ആസ്ഥാനമായ സൈബർ സുരക്ഷാ സ്ഥാപനമായ ട്രെൻഡ് മൈക്രോയും നടത്തിയ പഠനമനുസരിച്ച് ഈ വർഷം ജപ്പാനിൽ ഇതിനകം 500ലേറെ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 473 സംഭവങ്ങളും 2024ൽ 503 സംഭവങ്ങളുമാണ് രേഖപ്പെടുത്തിയത്. ഈ വർഷം പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. റോയിട്ടേഴ്സ് ഉദ്ധരിച്ച മറ്റൊരു കണക്കനുസരിച്ച്, ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ മാത്രം കഴിഞ്ഞ വർഷം മുഴുവനായി റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതൽ സൈബർ സുരക്ഷാ സംഭവങ്ങൾ ജപ്പാനിലുണ്ടായി. സെപ്റ്റംബറിൽ മാത്രം 86 സംഭവങ്ങൾ രേഖപ്പെടുത്തി. ഓഗസ്റ്റിനെ അപേക്ഷിച്ച് 18 ശതമാനവും ജൂലൈയെ അപേക്ഷിച്ച് 37 ശതമാനവും വർധനയാണിത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button