Uncategorized

സൗദിയിൽ വിമാനത്താവങ്ങൾക്ക് നേരെയുള്ള ​ഹൂതി ആക്രമണം: യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; ജാ​​ഗ്രതാ നിർദേശം നൽകി വിവിധ രാജ്യങ്ങൾ

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തുടരുകയാണ്. ഇത് സൗദിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. ഇതോടെ വിവിധ രാജ്യങ്ങൾ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് ജാ​ഗ്രതാ നിർദേശം നൽകി. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, കാനഡ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഓസ്‌ട്രേലിയ നിർദേശിച്ചു. സൗദി തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിലേക്കും നജ്റാൻ, ജസാൻ, അസീർ പ്രവിശ്യകളിലേക്കും യാത്ര ചെയ്യരുതെന്ന് ന്യൂസിലൻഡും ആവശ്യപ്പെട്ടു. സൗദിയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കാനഡയും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലെങ്കിൽ യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും പൗരന്മാരോട് ആവശ്യപ്പെട്ടു. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും മദീന വിമാനത്താവളം ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബ്രിട്ടന്റെ നിർദേശം.

ഒരാഴ്ചയ്ക്കിടെ സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ അഞ്ച് ആക്രമണങ്ങളാണ് ഉണ്ടായത്. ഞായറാഴ്ച കിങ് ഖാലിദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ശനിയാഴ്ച ഇതേ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളെ തുടർന്ന് റിയാദിലെയും ദമ്മാമിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ജിദ്ദ വിമാനത്താവളത്തിലും വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഞായറാഴ്ച മാത്രം ജിദ്ദയിൽ 150-ലധികം വിമാനങ്ങൾ റദ്ദാക്കുകയും 374 വിമാനങ്ങൾ വൈകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button