23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നാല്‍പ്പത് ച്യൂയിംഗം ഗം വിഴുങ്ങി, അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി
Uncategorized

നാല്‍പ്പത് ച്യൂയിംഗം ഗം വിഴുങ്ങി, അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി

നാല്‍പ്പത് ച്യൂയിംഗം ഗം വിഴുങ്ങിയ അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ച്യൂയിംഗ് ഗം കഴിച്ചതു മൂലം ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു. വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആമാശയത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രയി നടത്തേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഫോഴ്സ്പ്‌സ് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ഗം നീക്കം ചെയ്തത്. ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ച്യൂയിംഗ് ഗം ശരീരത്തില്‍ ഏഴ് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന മുന്നറിയിപ്പിനെ വിദഗ്ധര്‍ തള്ളിക്കളഞ്ഞു. ”നിങ്ങള്‍ ഒരു കഷണം ഗം വിഴുങ്ങിയാല്‍, അത് ഏകദേശം 40 മണിക്കൂര്‍ കഴിഞ്ഞ് നിങ്ങളുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരുമെന്നും ഡോക്ടര്‍ പറഞ്ഞു

Related posts

നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ്.കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടക്കാത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തി.

Aswathi Kottiyoor

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെ: കെ.സി വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox