മാസപ്പടി കേസിലെ ഹൈക്കോടതി നിർദേശം: പിണറായിക്കെതിരേ നാളെ കേസെടുക്കും

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ വിജിലൻസ് അഴിമതി നിരോധന നിയമമനുസരിച്ച് നാളെ കേസെടുക്കുംകേസെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മനോജ് ഏബ്രഹാം, വിജിലൻസിലെ മുതിർന്ന അഭിഭാഷകരോട് നിയമോപദേശം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടും കോടതി ഉത്തരവും വിജിലൻസിനു ലഭിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരെയാണ് പ്രധാന പ്രതികളാക്കുന്നത്. പിണറായി വിജയനായിരിക്കും ഒന്നാം പ്രതി.
മാസപ്പടി കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചാണ് നിലവിൽ ആലോചന. പിണറായി വിജയൻ മാസപ്പടി വാങ്ങിയതും അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസ് വിദേശത്തേക്കു പണം കടത്തിയതും രണ്ട് കാലയളവിലാണു നടന്നതെന്നാണ് ഇഡിയുടെ റിപ്പോർട്ടിലുള്ളത്. അതിനാൽ നിയമപരമായി രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം.
പണം വിദേശത്തേക്കു കടത്തുന്നതിന് ഉൾപ്പടെ കൂട്ടുനിന്ന റിയാസിന്റെ സുഹൃത്തുക്കളെയും കേസിൽ പ്രതികളാക്കിയേക്കും. മുഹമ്മദ് റിയാസിനെതിരേയും സുഹൃത്തുക്കൾക്കെതിരേയും ഒരു എഫ്ഐആറും പിണറായിക്കെതിരേ മറ്റൊരു എഫ്ഐആറും രജിസ്റ്റർ ചെയ്യാനുള്ള സാധ്യതകളാണുള്ളത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറും ഇന്നലെ കൊക്കൂണ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നു. ഇന്ന് തിരിച്ചെത്തും. ഹൈക്കോടതിയിൽനിന്നുള്ള കേസ് രേഖകൾ വിജിലൻസ് ആസ്ഥാനത്ത് ലഭിച്ചു




