സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്; വേരുകൾ തമിഴ്നാട്ടിൽ

രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നിയമജ്ഞയുമായ ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക്. 2008 -2014 കാലത്ത് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ, ലിംഗ, വർണ വിവേചനങ്ങൾക്കെതിരെ ശക്തമായി പോരാടിയ അവർ നിയമരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.1941 സെപ്റ്റംബർ 23 ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള ക്ലെയർവുഡിലാണ് നവനീതം പിള്ള ജനിച്ചത്. ഇന്ത്യൻ വംശജരായ തമിഴ് കുടുംബമായിരുന്നു അവരുടേത്. നവനീതം പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. ബസ് ഡവറായിരുന്നു നവനീതത്തിന്റെ പിതാവ്. അദ്ദേഹവും വീട്ടമ്മയായിരുന്ന മാതാവും എട്ടു മക്കളുള്ള കുടുംബത്തെ പോറ്റാൻ ഏറെ പ്രയാസപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന അവർ മക്കളെയെല്ലാം പഠിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വർണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗക്കാരുംഇന്ത്യൻ വംശജരും നേരിട്ട സാമൂഹികവും സാമ്പത്തികവുമായ പ്രതിബന്ധങ്ങൾ അവർക്കും അനുഭവിക്കേണ്ടിവന്നു. എങ്കിലും അതിനെയെല്ലാം അവർ തരണം ചെയ്തു.(x
< നവനീതം പിള്ള നാറ്റൽ സർവകലാശാലയിൽനിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവഡ് ലോ സ്കൂളിൽനിന്ന് എൽഎൽഎം ബിരുദവും 1988 ൽ നിയമത്തിൽ ഡോക്ടറേറ്റും നേടി. ഹാർവഡിൽനിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കക്കാരി കൂടിയാണ് അവർ. 1967-ൽ നാറ്റൽ പ്രവിശ്യയിൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ച ആദ്യ വനിതയായും അവർ ചരിത്രം കുറിച്ചു. വർണവിവേചനത്തിനെതിരെ പോരാടിയ സാമൂഹിക പ്രവർത്തകർക്കും രാഷ്ട്രീയത്തടവുകാർക്കും വേണ്ടി കോടതിയിൽ ഹാജരായി. തടവുകാരുടെ അവകാശങ്ങ സംരക്ഷിക്കാനും പീഡനങ്ങൾക്കെതിരെ realme ശബ്ദമുയർത്താനും മുന്നിട്ടിറങ്ങി. 1995 ൽ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിൽ ആക്ടിങ് ജഡ്ജിയായി നിയമിതയായ ആദ്യകറുത്തവർഗക്കാരിയും നവനീതമാണ്




