Uncategorized

കേരളത്തിൽ AIIMS വരും; പ്രഖ്യാപനം വരാതെ ഞാൻ നിങ്ങളോട് വോട്ട് ചോദിച്ച് വരില്ല, കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എപ്പോൾ എയിംസ് വരും എന്ന ചോദ്യത്തിന് യോഗ്യത വേണമെങ്കിൽ ആദ്യം 5 സ്ഥലങ്ങൾ എവിടെയാണെന്ന് പറയുകയോ നിർദേശിക്കുകയോ ചെയ്യണം. എന്നാൽ കേരളത്തിൽ നിന്ന് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് എയിംസിന്റെ പ്രയോറിറ്റി.സ്ഥലം നിർദേശിക്കാൻ എത്രത്തോളം കാലതാമസം ഉണ്ടാകുന്നു അത്രയും വൈകിയാവും എയിംസ് വരിക സുരേഷ് ഗോപി പറഞ്ഞു. എന്റെ വാചകങ്ങളോ സ്വപ്നങ്ങളോ തെറ്റിയിട്ടില്ല. എയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വരാതെ ഞാൻ നിങ്ങളുടെ അടുത്ത വോട്ട് ചോദിച്ച് വരില്ല. 2024 ൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴുള്ള തിരഞ്ഞെടുപ്പ് വാഗ്താനം ഒന്നുമല്ല എയിംസ്. എയിംസ് വരുമെന്ന് താൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പറഞ്ഞിട്ടില്ല. അതിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. ഞാൻ നടത്തിയ ഒരു പ്രസംഗത്തിൽപോലും ഇക്കാര്യം പരാമർശിച്ചിട്ടില്ല. അങ്ങിനെയുണ്ടെങ്കിൽ നിങ്ങൾക്ക് തെളിയിക്കാമെന്നും സുരേഷ്‌ഗോപി വെല്ലുവിളിച്ചു.

അതേസമയം, എയിംസിൻ്റെ കാര്യത്തിൽ കേരളത്തിനു മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയിട്ടില്ല. ആരോഗ്യരംഗത്ത് പിന്നിലുള്ള സംസ്ഥാനങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നത് എയിംസിന് അയോഗ്യതയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിനും എയിംസ് അർഹിക്കുന്നില്ലേയെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൗമൻ സെനിൻ്റെ ചോദ്യം. എല്ലാവർക്കും ചികിത്സയ്ക്കായി മുൻനിര ആശുപത്രികളെ സമീപിക്കാനാവില്ല. എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം ഭൂമി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും 2022 മുതൽ കേന്ദ്രസംഘത്തെ അയച്ച് സാധ്യതാപഠനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടായ ശേഷമേ സാധ്യതാപഠനം നടത്താനാകൂ എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ആറാഴ്ചക്കകം അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button