Uncategorized

ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’, റിപ്പോർട്ട്

ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായാണ് ഫ്ലൈദുബായ് വിമാനം തകർക്കാൻ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ‘വൈനെറ്റ്’ ആണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഉദ്ധരിച്ച് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്ടെൽഅവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനായിരുന്നു കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ പ്രാഥമിക ലക്ഷ്യം. ഈ നീക്കം പരാജയപ്പെട്ടാൽ പ്ലാൻ-ബി ആയി ജോർദാനിലെ യു.എസ് സൈനിക താവളം ആക്രമിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. ഗാസയിലെ ഇസ്രയേൽ നടപടികളോടുള്ള പ്രതികാരമായാണ് ഫ്ലൈദുബായ് വിമാനത്തിലെ ഒമാൻ കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ട്.

ആക്രമണം നടത്തിയ ഒമാൻ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി ആക്രമണത്തിന് മുൻപ് ദീർഘകാലമായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്ന വിമാനത്തിൽ പൈലറ്റായി എത്തുന്നതിനുള്ള ആസൂത്രണം നടത്തിയ ഇയാൾ കഴിഞ്ഞ ജൂണിൽ ഇസ്രായേലിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button