Uncategorized

വിദ്യാർത്ഥികളെ പുറത്തിറക്കി വന്ദേമാതരം സെമിനാർ നടത്തി, കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിസിക്കെതിരെ എസ്എഫ്ഐ

പേരിയ: കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് ആരോപിച്ചുസംസ്ഥാന സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് എസ്.എഫ്.ഐ ഉയർത്തിയത്. കേരളത്തിലെ ശാസ്ത്രമേളകളും കായികമേളകളും താറുമാറാണെന്നും എല്ലാ മുന്നേറ്റങ്ങളെയും കുളമാക്കുകയാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മേളകളിലെ ഭക്ഷണത്തിന്റെ മെനുവിനെക്കുറിച്ചായിരുന്നു ചർച്ചയെങ്കിൽ, ഇപ്പോൾ കുട്ടികൾക്ക് വെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. കുറെ ദിവസമായി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ എസ്.എഫ്.ഐ തപ്പുകയാണെന്നും പാലക്കാട്ടുകാരനായ മന്ത്രിയെ കാണാനില്ലെന്നും നേതാക്കൾ പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button