Uncategorized

ദേശീയപാത നാട്ടികയിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും, നിർമാണം പൂർത്തിയാക്കാതെ അനുവദിക്കില്ലെന്ന് സിപിഎം

തൃശൂർ: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലെ ടോൾ പിരിവ് വ്യാഴാഴ്ച മുതൽ. പിന്നാലെ നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം രം​ഗത്തെത്തി. ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് ദേശീയപാതാ അതോറിറ്റി പിന്മാറണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിർമ്മാണം പൂർത്തിയായിട്ടില്ല. നാല് മാസമായി നിർമ്മാണങ്ങൾ ഇഴഞ്ഞു നീങ്ങുന്നെന്നും സിപിഎം ആരോപിച്ചു. ടോൾ പിരിവിനെതിരെ നാളെ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. നാട്ടികയിലാണ് ജില്ലയിലെ ടോൾ പ്ലാസ. ചാവക്കാട് (ഒരുമനയൂർ ), ചേറ്റുവ, കണ്ടശ്ശാംകടവ് എന്നീ പാലങ്ങളുടെയും എടമുട്ടം, മൂന്നുപീടിക തുടങ്ങി നിരവധി

അപ്രോച്ച് റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും സിപിഎം പറഞ്ഞു. ഇതൊന്നും പൂർത്തീകരിക്കാതെ ടോൾ പിരിവ് ആരംഭിക്കുവാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കഴിഞ്ഞ നാലു മാസമായി ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. നിർമ്മാണ അവലോകനം മുടങ്ങി. നേരഞ്ഞ ഉണ്ടായിരുന്ന വേഗത കുറഞ്ഞു പോയി. കൊടുങ്ങല്ലൂർ മുതൽ തെക്കോട്ട് എറണാംകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ കൃത്യമായ ആസൂത്രണം ഇല്ലാതെ പാത നിർമ്മാണം മന്ദീഭവിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നാട്ടികയിൽ ടോൾ പിരിവ് തുടങ്ങുന്നത് എൻഎച്ച് എ യുടെ തന്നെ മുൻ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നും സിപിഎം വാർത്താകുറിപ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button