Uncategorized
ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ നാലു വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; കുറ്റക്കാർക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ നാലു വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി. ആറ്റിങ്ങൽ കടുവപ്പള്ളി സ്വദേശികളായ വർഷ, ജിജോ ദമ്പതികളുടെ മകൾ ഇവാനിക്ക് ആണ് കാലാവധി കഴിഞ്ഞ മരുന്നു നൽകിയത്. കാലാവധി കഴിഞ്ഞ് ഏഴ് മാസം ആയ മരുന്നാണ് നൽകിയത്. ഡിസ്പാച്ച് ചെയ്യാൻ വെച്ചിരുന്ന മരുന്ന് മാറി നൽകിയതാണെന്ന് ആശുപത്രി അധികൃതർ നൽകിയ മറുപടി. സംഭവത്തിൽ ഡിഎംഒ ക്കും പ്രതിപക്ഷ നേതാവിനും കുട്ടിയുടെ മാതാവ് പരാതി നൽകിയിരുന്നു.




