Uncategorized

അടൂർ പ്രകാശിനെ പിന്തുണച്ചതിൽ സൈബറാക്രമണം; ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയതായി ജെബി മേത്തർ എംപി

പരസ്യപ്രതികരണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബറാക്രമണത്തില്‍ പരാതി നല്‍കി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ ജെബി മേത്തര്‍.

‘യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. നമ്മള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് ആജ്ഞാപിക്കുന്നു. അതിന് നിന്ന് കൊടുക്കില്ല.ആരാണ് ഇത് ചെയ്യുന്നത്, ചെയ്യിക്കുന്നത് എന്ന് പൊലീസ് കണ്ടെത്തട്ടെ. എന്നും ജെബി മേത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം അടൂര്‍ പ്രകാശ് പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുഭവമാണെന്നും അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ടെന്നുമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. ഉടന്‍ കെപിസിസി എക്സിക്യുട്ടീവ് വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button