Uncategorized

യു എസ് തീരത്ത് വിമാനം കാണാതായി; 6 യാത്രക്കാരും മരിച്ചതായി സൂചന

യു എസ് തീരത്ത് കാണാതായ വിമാനത്തിലെ 6 യാത്രക്കാരും മരിച്ചതായി വിമാന ഓപ്പറേറ്റർ അറിയിച്ചു. ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പോകുന്നതിനിടെ ശനിയാഴ്ചയാണ് വിമാനം കാണാതായത്. കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ്’ എന്ന മെഡിക്കൽ ഏവിയേഷൻ കമ്പനിയുടെ ‘ഗൾഫ്സ്ട്രീം ജി 100’ വിമാനമാണ് കാണാതായത്. മസാച്യുസെറ്റ്‌സ് ദ്വീപായ നാൻ്റക്കറ്റിന് സമീപം കടലിൽ നടത്തിയ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം, വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ച അവശിഷ്ടങ്ങൾ അധികൃതർ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 11:40ന് ബെർമുഡയിലെ എൽ എഫ് വേഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങേണ്ടത്. നാല് കനേഡിയൻ പൗരന്മാരും രണ്ട് ബെർമുഡൻ പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഹാർട്ട്ബീറ്റ് 104 എന്ന വിമാനത്തിലുണ്ടായിരുന്ന ഞങ്ങളുടെ ടീമിലെ നാല് അംഗങ്ങൾ, രോഗി, രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധു എന്നിവർ മരിച്ചതായി കരുതുന്നു” എന്ന് ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button