Uncategorized

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം

കുറവിലങ്ങാട്: വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ട്രാൻസ്ഫോമറിനു സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്. തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതപ്രവാഹം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി വിനോദ് കുറവിലങ്ങാട് സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെയാണ് സഹപ്രവർത്തകനൊപ്പം കാളിയാർതോട്ടം ഭാഗത്ത് സർവീസ് ലൈനിലെ തകരാർ പരിഹരിക്കാനായി എത്തിയത്. ഭാര്യ: ഷീബ. മകൾ: ആൽബിത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button