Uncategorized

കന്റോൺമെന്റ് എസ്ഐ ഗോകുലിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ, ‘പാർട്ടി ഓഫീസിൽ കയറി പൊക്കും’ ഭീഷണിയിൽ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലടക്കം എസ് എഫ് ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് കന്‍റോൺമെന്‍റ് എസ് ഐ ഗോകുൽ ഗോപന്‍റെ വീട്ടിലേക്ക് ഡി വൈ എഫ് ഐ മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്. ഡി വൈ എഫ് ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. മാർച്ച് ഗോകുൽ ഗോപാലിന്‍റെ വീടിനുമുന്നിൽ പൊലീസ് തടഞ്ഞു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യുമെന്ന് എസ് എഫ് ഐ നേതാവിനെ, ഗോകുൽ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ എസ് എഫ് ഐ, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്വിവാദമായി ഓഡിയോ സന്ദേശം
തലസ്ഥാനത്തെ സംഘർഷങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ കൻറോൺമെന്‍റ് എസ് ഐ ഗോകുൾ ഗോപാൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നത്. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പിടികൂടുമെന്നും ആഭ്യന്തരമന്ത്രി സംസാരിച്ചത് കൊണ്ടാണ് അറസ്റ്റ് നിർത്തിവെച്ചതെന്നും എസ് ഐയുടെ ഓഡിയോയിലുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെയാണ് തലസ്ഥാനത്ത് സി പി എം – പൊലീസ് ബന്ധം വഷളായത്. പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദിച്ചതിന് പിന്നിൽ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാറും എസ് ഐ ജി ഗോകുലുമെന്നാണ് സി പി എമ്മിന്‍റെയും എസ് എഫ് ഐയുടെയും പരാതി. എസ്ഐക്കെതിരെ സമൂഹമാധ്യമങ്ങളിൽ പാർട്ടിനേതാക്കളുടെ മുന്നറിയിപ്പ് പോസ്റ്റുകൾ ഉയർന്നിരുന്നു. എസ് ഐയുടെ വീട്ടിലേക്ക് എസ് എഫ് ഐ മാർച്ചും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്. ഓഡിയോയ വിവാദമായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ നിർദ്ദേശം നൽകിയത്. എസ് ഐയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ തേടി. ഉടൻ നടപടിയെടുക്കാനാണ് നീക്കം. കഴിഞ്ഞദിവസം എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം നേതാക്കൾ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button