Uncategorized

‘സൂര്യൻ’ തിളങ്ങി, സ്വർണം തെളിഞ്ഞു; നാലുവർഷം മുൻപു കാണാതായ സ്വർണമാല തിരികെ കിട്ടിയ പത്തരമാറ്റ് കഥ

പേരാമ്പ്ര സോളർ വച്ചാൽ കറന്റ്
ബില്ല് കുറയും എന്നു മാത്രമായിരുന്നു ചിത്രകാരൻ ബഷീർ ചിത്രകൂടത്തിന്റെ മനസ്സിലിരുപ്പ്. പക്ഷേ, അതിനു പിന്നിൽ കാലം സ്വർണസമ്മാനം ഒളിപ്പിച്ചു വയ്ക്കുമെന്നു സ്വപ്‌നത്തിൽ പോലുമില്ലായിരുന്നു. സംഭവം ഇങ്ങനെ: 4 വർഷം മുൻപ് പേരാമ്പ എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശി ബഷീറിൻ് ഭാര്യ ഫാത്തിമയുടെ ഒരു പവൻ സ്വർണമാല നഷ്‌ടപ്പെട്ടു. അന്നു വീടും പറമ്പും അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വീട്ടിൽ സോളർ സ്ഥാപിക്കാൻ തീരുമാനിച്ചത്. വീടിനോടു ചേർന്നു കുഴിയെടുത്ത് എർത്ത് സ്ഥാപിച്ചെങ്കിലും കെഎസ്ഇബി അധികൃതർ പരിശോധിച്ച് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.

ആകെ മെനക്കേടായല്ലോ എന്നു കരുതിയെങ്കിലും വീടിന്റെ മുറ്റത്ത് വിരിച്ചിരുന്ന കടപ്പ കല്ല് മാറ്റി എർത്തിനായി കുഴിയെടുത്തു. ഒന്നരയടി താഴ്ന്നപ്പോൾ അതാ തെളിഞ്ഞുവരുന്നു സ്വർണമാല. ഇലക്ട്രീഷ്യൻ കായണ്ണ സ്വദേശി സുബീഷ് മാല അപ്പോൾത്തന്നെ ബഷീറിനെ ഏൽപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button