Uncategorized

മുല്ലപ്പെരിയാറിന്‌റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. തേനി ജില്ലയിലെ കര്‍ഷകര്‍ വെള്ളിയാഴ്ച വീരപാണ്ടി ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ വരുണപൂജ നടത്തി. കമ്പം വാലി വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വതത്തില്‍ കര്‍ഷകരും പൊതുജനങ്ങളും ചേര്‍ന്നാണ് പൂജയും യാഗവും സംഘടിപ്പിച്ചത്.തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്കായി അവര്‍ പാര്‍ത്ഥിച്ചു. നിലവിൽ 116.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

കഴിഞ്ഞ ജൂലൈയിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിനും കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനുമായി തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടത്തിയിരുന്നു. അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടിയിലെ ഷട്ടറിന് സമീപത്താണ് അഞ്ച് ജില്ലാ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button