Uncategorized

ഗോത്ര പഞ്ചായത്തിനോടും യുഡിഎഫ് സർക്കാരിന്റെ അവഗണന; ഇടമലക്കുടി പഞ്ചായത്ത് ജീവനക്കാർക്ക് ശമ്പളവും ഓണറേറിയവുമില്ല, ഫണ്ടും വെട്ടിക്കുറച്ചു

ഗോത്ര പഞ്ചായത്തിനോടും യുഡിഎഫ് സർക്കാരിന്റെ കടുത്ത അവഗണന. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ ജീവനക്കാർക്ക് നാല് മാസമായി ശമ്പളവും ഓണറേറിയവുമില്ല. ഫണ്ടും യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചു.സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്താണ് ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്ത്. പഞ്ചായത്തിന് നൽകിവന്നിരുന്ന ജനറൽ പർപ്പസ് ഫണ്ടാണ് യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചത്. എൽഡിഎഫ് സർക്കാർ നൽകി വന്ന 10 ലക്ഷം രൂപ 87,000 രൂപയാക്കിയാണ് വെട്ടിക്കുറച്ചത്.പഞ്ചായത്തിന്റെ അക്കൗണ്ടിൽ ഒരുരൂപ പോലുമില്ലെന്നും പ്രസിഡൻ്റ് എം ബിനു പറഞ്ഞു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഗോത്ര മേഖലയോടാണ് യുഡിഎഫ് സർക്കാരിൻ്റെ ഈ കടുത്ത അവഗണന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button