Uncategorized
പേരാവൂർ – നെടുംപോയിൽ റോഡിൽ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കി

പേരാവൂർ – നെടുംപോയിൽ റോഡിൽ തിരുവോണപ്പുറത്തിന് സമീപം റോഡരികിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ വെട്ടിമാറ്റി. പൊതുമരാമത്ത് വകുപ്പിന്റെ (PWD) നേതൃത്വത്തിലും ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മരങ്ങൾ മുറിച്ചുനീക്കിയത്.
മഴക്കാലത്തും കാറ്റിലും മരങ്ങൾ കടപുഴകി വീണ് ഉണ്ടാകാനിടയുള്ള വൻ അപകടങ്ങളും ഗതാഗത തടസ്സവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനകം തന്നെ പേരാവൂർ – നെടുംപോയിൽ റോഡിലും, പേരാവൂർ – ഇരിട്ടി റോഡിലുമായി ഇത്തരത്തിലുള്ള നിരവധി അപകടാവസ്ഥയിലുള്ള മരങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തിട്ടുണ്ട്




