Uncategorized

ഇതാണോ പൊലീസ് നയം? ചെന്നായ്ക്കളെപ്പോലെ ചാടി വീണ് വിദ്യാർത്ഥികളെ മർദ്ദിക്കാൻ ഉത്തരവിട്ടത് ആര്?: ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടി വീണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇതാണോ സര്‍ക്കാരിന്റെ പൊലീസ് നയം എന്നും ബിനോയ് വിശ്വം ആവര്‍ത്തിച്ചു.

‘ഇത് കേരളം പൊറുക്കില്ല. ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പലതും മറച്ചുവെയ്ക്കാന്‍ ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയത് ബിജെപിക്കെതിരെയാണെന്നാണ് പറയുന്നതെങ്കിലും ഇരകള്‍ എസ്എഫ്‌ഐ സഖാക്കളാണ്. കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങള്‍ മറച്ചുവെയ്ക്കാനാണിതെല്ലാം. ബിജെപിയെ ചെറുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സംസ്ഥാനത്ത് നടക്കുന്നത് അതല്ല. ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് കുഴലൂതുന്നു’, ബിനോയ് വിശ്വം പറഞ്ഞു.

കന്റോണ്‍മെന്റ് സിഐയും എസ്‌ഐയും ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്നും അവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും മുന്‍ മന്ത്രി കെ രാജന്‍ പറഞ്ഞു. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അതിഭീകര ആക്രമണമാണ് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ നടക്കുന്നതെന്നും കെ രാജന്‍ പറഞ്ഞു.

ആസൂത്രിതമായി അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തിയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button